September 29, 2022 Thursday

Related news

September 23, 2022
September 14, 2022
September 10, 2022
September 4, 2022
August 31, 2022
August 29, 2022
August 28, 2022
August 28, 2022
August 20, 2022
August 17, 2022

സുരക്ഷാസംവിധാനങ്ങളില്ല, പാകിസ്ഥാനിൽ 48 ഡോക്ടർമാർ രാജിവച്ചു

Janayugom Webdesk
ഇസ്ലാമാബാദ്:
July 5, 2020 10:03 pm

പാകിസ്ഥാനിൽ കോവിഡ് കേസുകളുടെ എണ്ണത്തിലും കോവി‍ഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വൻവർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും ആശുപത്രികൾ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് 48 ഡോക്ടർമാർ രാജിവച്ചു. പഞ്ചാപ് പ്രവിശ്യയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന 48 ഡോക്ടർമാരാണ് ഞായറാഴ്ച രാജി പ്രഖ്യാപിച്ചത്.

ഇവരുടെ രാജിക്കത്ത് സ്വീകരിച്ചതായി പഞ്ചാപ് ആരോഗ്യമന്ത്രാലയം പ്രസ്താവനയിറക്കി. സർക്കാർ അധ്യാപന ആശുപത്രിയിലെ ജീവനക്കാരാണിവർ.കോവിഡ് ബാധിച്ച് 4700 പേർ രാജ്യത്ത് മരിച്ചു. എന്നിട്ടും വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിനോ സുരക്ഷാ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കാനോ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സമാനമായ നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY: 48 doc­tors resigned from pakistan

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.