September 29, 2022 Thursday

Related news

September 21, 2022
August 27, 2022
August 20, 2022
August 20, 2022
August 19, 2022
August 4, 2022
July 29, 2022
June 29, 2022
June 29, 2022
June 28, 2022

ഡല്‍ഹി റയില്‍വേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്‍ ഒഴിപ്പിക്കണം: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2020 9:36 pm

ഡല്‍ഹി റയില്‍വേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. മനുഷ്യവാസം ഉള്ള പ്രദേശങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ബുധനാഴ്ച്ച വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന ബെഞ്ച് നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. 

റയില്‍വേ ട്രാക്കിനു സമീപത്തെ ചേരികള്‍ ഒഴിപ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നും നേരത്തെ അരുണ്‍ മിശ്രയുടെ നേതൃത്വത്തലുള്ള ബെഞ്ച് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് അന്തിമ ഉത്തരവ് പുറത്തുവന്നത്.ചേരികള്‍ നീക്കം ചെയ്യുന്നതിനെതിരെ ഇടക്കാല ഉത്തരവുകളോ സ്റ്റേയോ ഉണ്ടായാലും അംഗീകരിക്കില്ലെന്നും അരുണ്‍ മിശ്ര ഉള്‍പ്പെട്ട ബെഞ്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ റയില്‍വേ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹിയിലെ 140 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന റയില്‍വേ ട്രാക്കുകള്‍ക്ക് സമീപം അനധികൃത ചേരികളുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ചേരികള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന്റെയും റയില്‍വേ അധികൃതരുടെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയും യോഗം ചേരാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ റയില്‍വേയുമായി ബന്ധപ്പെട്ട് കിടക്കുന്ന അനധികൃത കയ്യേറ്റങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒഴിപ്പിക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.

ENGLISH SUMMARY:48,000 slums near Del­hi rail­way track to be evac­u­at­ed: Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.