തനിക്ക് റണ്‍സ് നേടാമെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ? സച്ചിന്റെ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കി സേവാഗ്

Web Desk
Posted on November 08, 2019, 4:45 pm

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് വീരേന്ദ്ര സേവാഗ്. എന്നാല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയെന്ന് പറയുന്ന രോഹിത് ശര്‍മ്മയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സേവാഗ് ഇപ്പോള്‍.

പലപ്പോഴും സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ അനുസ്മരിപ്പിക്കുന്ന താരമാണ് രോഹിത്. കോലിക്കു പോലും അസാധ്യമായത് രോഹിത്തിന് സാധ്യമാണെന്ന സേവാഗിന്റെ പ്രഖ്യാപനം. ‘ഒരു ഓവറില്‍ 3–4 സിക്‌സ് അടിക്കുന്നതും 45 പന്തില്‍നിന്ന് 80–90 റണ്‍സ് നേടുന്നതുമൊന്നും അത്ര എളുപ്പമല്ല. രോഹിത്തിനേപ്പോലെ ഇതു ചെയ്യാന്‍ കോലിക്കു പോലും പലപ്പോഴും കഴിയാറില്ല’ സേവാഗ് പറഞ്ഞു.

അതോടൊപ്പം സച്ചിന്‍റെ ഒരു ചോദ്യത്തിനുള്ള മറുപടിയും അദ്ദേഹം നല്‍കുന്നുണ്ട്.  ‘എനിക്ക് റണ്‍സ് നേടാമെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന് സച്ചിന്‍ സഹതാരങ്ങളോടു ചോദിക്കുമായിരുന്നു. അദ്ദേഹം മനസ്സിലാക്കേണ്ട കാര്യം, ഒരേയൊരു ദൈവം മാത്രമേയുള്ളൂ. ആ ദൈവം ചെയ്യുന്നതെല്ലാം മറ്റുള്ളവര്‍ക്കു ചെയ്യാന്‍ സാധിക്കുകയുമില്ല’ സേവാഗ് കൂട്ടിച്ചേര്‍ത്തു