Web Desk

ഹൈദരാബാദ്

January 01, 2021, 10:00 pm

4837 കോടിയുടെ വായ്പാത്തട്ടിപ്പ്: സിബിഐ കേസെടുത്തു

Janayugom Online

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്നും 4837 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ സിബിഐ അന്വേഷണം. ഹൈദരാബാദ് ആസ്ഥാനമായ ഐവിആർസിഎൽ ലിമിറ്റഡ്, കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഇ സുധീർ റെഡ്ഡി, ​ജോയിന്റ് മാനേജിങ്​ ഡയറക്​ടർ ആർ ബൽറാം റെഡ്ഡി, മറ്റു ഉടമകൾ എന്നിവർക്കെതിരെയാണ്​ കേസ്​.

25 വർഷമായി അടിസ്ഥാന വികസനമേഖലയിൽ പ്രവർത്തിച്ചുവരുന്ന കമ്പനിയാണിത്​. ജലം- പരിസ്ഥിതി, ജലസേചനം, ഗതാഗതം, കെട്ടിട വ്യവസായ നിർമ്മാണം, വൈദ്യുതി വിതരണം, ഖനനം തുടങ്ങിയവയാണ്​ കമ്പനിയുടെ പ്രവർത്തനങ്ങൾ.
സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ് ഇന്ത്യ, ഐഡിബിഐ, കാനറ ബാങ്ക്​, ആന്ധ്ര ബാങ്ക്​, കോർപ്പറേഷൻ ബാങ്ക്​, എക്​സിം ബാങ്ക്​, പഞ്ചാബ്​ ആന്റ് ​ സിന്ധ്​ ബാങ്ക്​, യൂണിയൻ ബാങ്ക്​ ഓഫ്​ ഇന്ത്യ എന്നിവ ചേരുന്ന കൺസോർഷ്യത്തിൽനിന്നാണ്​​ വായ്പ എടുത്തത്. വായ്പ തിരിച്ചടവ്​ മുടങ്ങിയതിനെ തുടർന്ന്​ എസ്​ബിഐ പരാതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്​ച ഓഫീസിലും ഉടമകളുടെ വീട്ടിലും സിബിഐ റെയ്​ഡ്​ നടത്തി. വായ്​പ തട്ടിപ്പിന്​ പു​റമെ കമ്പനിയുടെ വിവിധ അക്കൗണ്ടുകളിൽ തിരിമറി നടത്തിയതായും ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. 

ENGLISH SUMMARY: 4837 crore loan scam: CBI files case
You may also like this video