കണ്ണുകെട്ടി ഒരു മിനിറ്റില്‍ പൊട്ടിച്ചത് 49 തേങ്ങകൾ; വൈറലായി യുവാവിന്റെ വീഡിയോ

Web Desk
Posted on October 16, 2020, 10:18 am

കണ്ണുകെട്ടി തേങ്ങ പൊട്ടിച്ച് ലോക റെക്കോഡ് നേടി യുവാവ്. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായ മാർഷ്യൽ ആർട്സ് വിദ്യാർത്ഥി ബോയില്ല രാകേഷ് ആണ് സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം നേടിയത്.

രാകേഷിൻറെ മാസ്റ്ററായ പ്രഭാകർ റെഡ്ഡിയും ഈ പ്രകടനത്തിൽ പങ്കാളിയായി. നിലത്ത് കിടന്ന പ്രഭാകറിൻറെ ശരീരത്തോട് ചേർത്താണ് തേങ്ങകൾ അടുക്കിവച്ചിരുന്നത്. കറുത്ത തുണി കൊണ്ട് കണ്ണുമൂടിയെത്തിയ രാകേഷ്, ചുറ്റിക ഉപയോഗിച്ച് തേങ്ങകൾ അടിച്ചു പൊട്ടിക്കുകയായിരുന്നു.

ഒരു മിനിറ്റുള്ളിൽ നാൽപ്പത്തിയൊമ്പത് തേങ്ങകൾ പൊട്ടിച്ചാണ് രാകേഷ് ലോക റെക്കോഡ് നേടിയത്. ആറ് മാസത്തെ കഠിന പരീശീലനത്തിനൊടുവിലാണ് ഇത്തരമൊരു അഭ്യാസം നടത്തിയതെന്ന് പ്രഭാകർ പറയുന്നു. സംഭവത്തിൻറെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

വീ‍‍ഡിയോ കാണാം…

Eng­lish sum­ma­ry; 49 coconuts in one minute with a blind­fold; viral video

You may also like this video;