September 30, 2022 Friday

Related news

September 30, 2022
September 20, 2022
September 19, 2022
September 17, 2022
September 15, 2022
September 15, 2022
September 12, 2022
September 1, 2022
September 1, 2022
August 28, 2022

യുപിയിൽ 26 പൗരത്വ പ്രക്ഷോഭകർ 49 ലക്ഷം രൂപ പിഴയടക്കണമെന്ന് നോട്ടീസ്

Janayugom Webdesk
നോയ്ഡ
February 21, 2021 9:41 pm

പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രതിഷേധസമരത്തിനിടെ സമരക്കാർ പൊതുമുതൽ നശിപ്പിച്ചുവെന്നാരോപിച്ച് 49 ലക്ഷം രൂപ പിഴയടക്കാൻ നോട്ടീസ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് സംസ്ഥാനത്തെ മൗ ജില്ലാ ഭരണകൂടമാണ് സമരത്തിലുൾപ്പെട്ട 26 പേർക്ക് നോട്ടീസ് അയച്ചത്. 

ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ ആരംഭിച്ച പ്ര­തി­ഷേധസമരത്തെത്തുടർന്ന് ദ­ക്ഷിൻതോല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സംഘം അക്രമം അഴിച്ചുവിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ബസിന് നേരെ കല്ലെറിയുന്നത് തടയാൻ ശ്രമിച്ച പൊലീസിന് നേരെ പെട്രോൾ ബോംബുകളെറിയുകയും നാടൻ തോക്കുകളുപയോഗിച്ച് വെടിയുതിർക്കുകയും കടകളും വാഹനങ്ങളും അക്രമിച്ചുവെന്നും പൊലീസ് പറയുന്നു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത്, തിരിച്ചറിയാവുന്ന 26 പേരുൾപ്പെടെ നിരവധി പേർക്കെതിരെ ഈ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. തുടർന്ന് ജില്ലാ ഭരണകൂടം രൂപീകരിച്ച സമിതി 49.62 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയതായി മൗ ജില്ലാ മജിസ്ട്രേറ്റ് അമിത് സിങ് ബൻസാൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ തുക ഈടാക്കുന്നതിനായി 26 പേർക്കെതിരെ നോട്ടീസ് നൽകിയതായും ഓ­രോ വ്യക്തിയും 1.90 ലക്ഷം രൂപയോളം നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സമാനരീതിയിൽ സംസ്ഥാ­നത്തിന്റെ പലഭാഗത്തും പ്ര­തിഷേധക്കാർക്കെതിരെ ജില്ലാ ഭരണകൂടങ്ങൾ നോട്ടീസ് നൽകിയിരുന്നു. ലഖ്നൗ ജില്ലാ ഭരണകൂടം 1.5 കോടി രൂപ ഈടാക്കുന്നതിനായി 57 പേർക്കെതിരെ നോട്ടീസ് നൽകിയിരിക്കുകയാണ്. മുസാഫർനഗറിലും കാൺപൂരിലും സംഭാലിലുമെല്ലാം പ്രതിഷേധക്കാർക്ക് ജില്ലാ ഭരണകൂടങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Eng­lish Sum­ma­ry : 49 Lakhs fine for CAA pro­test­ers in UP

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.