ജമ്മു കശ്മീരിൽ 4 ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തീവ്രവാദികൾ ഇന്റർനെറ്റ് സേവനം ദുരുപയോഗം ചെയ്യുന്നുവെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയുവാൻ വേണ്ടി കേസ് കോടതി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി. ജസ്റ്റിസുമാരായ എന്‍വി രമണ, സൂര്യ കാന്ത്, ബി ആര്‍ ഗവായി എന്നിവരാണ് കേസില്‍ വാദം കേട്ടത്.വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് വാദം കേട്ടത്.
ദുരുപയോഗം ചെയ്യപ്പെടുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇന്റര്‍നെറ്റ് നിരോധനം അവകാശത്തിന്റെ ലംഘനമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.ഒരു യൂട്യൂബ് വീഡിയോ കാണണമെങ്കില്‍, ഡോക്ടറെ കാണണമെങ്കില്‍, സുപ്രീം കോടതി നടപടികള്‍ കാണണമെങ്കില്‍ എല്ലാത്തിനും 4ജി സേവനം ആവശ്യമാണ്. ഇതൊന്നും ടു ജി യില്‍ ലഭിക്കില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസപ്പെട്ടു തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്.
4 ജി സേവനം റദ്ദാക്കിയത് കേന്ദ്രത്തിന്റെ നയപരമായ തീരുമാനമെണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത് തടസം സൃഷ്ടിച്ചിട്ടില്ല. ഇന്റര്‍നെറ്റിന് സ്പീഡ് ഇല്ലാത്തത് കൊണ്ട് കൊറോണ ബാധിതരാരും മരിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. രാജ്യത്ത് 4 ജി സേവനം ലഭിക്കാത്ത നിരവധി സ്ഥലങ്ങള്‍ അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:4G cannot be restored in Jammu and Kashmir: Center
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.