ജമ്മൂകശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുന:സ്ഥാപ്പിക്കുന്നു

Web Desk

ന്യൂഡല്‍ഹി

Posted on August 11, 2020, 5:19 pm

ജമ്മൂകശ്മീരിൽ നീണ്ട ഒരു വർഷത്തെ നിയന്ത്രണത്തിന് ശേഷം 4ജി ഇന്റർനെറ്റ് സേവനം പുന:സ്ഥാപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ജമ്മുവിലേയും കശ്മീരിലെയും ഓരോ ജില്ലകളിൽ ഓഗസ്റ്റ് 15 ന് ശേഷം 4ജി ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തും. കേന്ദ്ര സർക്കാരാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമിപമുള്ള പ്രദേശത്ത് 4ജി സേവനം അനുവദിക്കില്ല. ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞ പ്രദേശത്ത് ആയിരിക്കും ആദ്യം 4ജി സേവനങ്ങൾ ഏർപ്പെടുത്തുക.

രണ്ട് മാസം സാഹചര്യങ്ങൾ നിരീക്ഷിക്കും ഇതിന് ശേഷമായിരിക്കുംല തുടർ നടപടികൾ സ്വീകരിക്കുന്നത്. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്ര സർക്കാരിന് വേണ്ടി ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഇക്കാര്യം അറിയിച്ചത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് 4ജി ഇന്റർനെറ്റ് വിച്ഛേദിച്ചത്. ഈ നീക്കത്തിന് ഒരു വർഷമാകുന്ന വേളയിലാണ് പുതിയ ഇളവുകൾക്ക് സർക്കാർ തയാറെടുക്കുന്നത്.

നേരത്തെ, ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി വിശദീകരണം ചോദിച്ചിരുന്നു.

Eng­lish sum­ma­ry: 4G inter­net ser­vices in  Jam­mu & kash­mir

You may also like this video: