Web Desk

ശ്രീന​ഗർ:

February 06, 2021, 6:20 pm

18 മാസങ്ങള്‍ക്ക് ശേഷം കശ്മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

Janayugom Online

കശ്മീരില്‍ 18 മാസങ്ങള്‍ക്ക് ശേഷം 4 ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ പിൻവലിച്ചതിന് ശേഷം ഇതാദ്യമായാണ് താഴ്വരയില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ച കാര്യം കശ്മീര്‍ വൈദ്യുതി വാര്‍ത്താസേവന പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കാന്‍സല്‍ ആണ് അറിയിച്ചത്.2019 ഓ​ഗസ്റ്റ് അഞ്ചിനാണ് മേഖലയില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം കൊണ്ടുവരുന്നത്.

2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിൽ തുടങ്ങിയ ഇന്റർനെറ്റ് നിരോധനം ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിരോധനമായി മാറിയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷത്തിൽ, ബ്രോഡ്‌ബാൻഡ് ഇൻറർനെറ്റും, 2 ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഘട്ടംഘട്ടമായി പുനസ്ഥാപിച്ചിരുന്നു. ഈ മാസം തുടക്കത്തില്‍തന്നെ താഴ്‍വരയില്‍ 4ജി സേവനങ്ങള്‍ പുനസ്ഥാപിക്കേണ്ട സാധ്യത പഠിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY: 4G inter­net ser­vices were restored in Kashmir

YOU MAY ALSO LIKE THIS VIDEO