നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ മെയ് 16 മുതൽ 20 വരെ

Web Desk

തിരുവനന്തപുരം

Posted on February 04, 2020, 9:55 pm

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് മെയ് 16 മുതൽ 20 വരെ അങ്കമാലി വേദിയാകും. പരിപാടിയുടെ ലഘുലേഖ മന്ത്രി കെ കെ ശൈലജ പ്രകാശനം ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ(സിസ്സ), കേന്ദ്ര‑സംസ്ഥാന സർക്കാർ, സർക്കാരിതര സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് അരങ്ങേറുന്നത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ അമ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. അയ്യായിരത്തോളം ഡെലിഗേറ്റുകൾ മേളയുടെ ഭാഗമാകും. അഞ്ഞൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും.

Eng­lish Sum­ma­ry: 4th edi­tion of glob­al ayurve­da fest starts on may 16th