13 November 2025, Thursday

Related news

November 7, 2025
November 3, 2025
November 3, 2025
October 21, 2025
October 17, 2025
September 27, 2025
September 25, 2025
September 21, 2025
September 21, 2025
September 12, 2025

എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 5.10 ലക്ഷം തട്ടി; കേസെടുത്ത് പൊലീസ്

Janayugom Webdesk
മുംബൈ 
February 18, 2025 3:41 pm

മകന് എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 5.10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു പൊലീസ്.
മഹാരാഷ്ട്രയിലെ ഖഡക്പാഡ പോലീസാണ് കല്യാണിലെ ഗോകുൽനഗർ ഗാന്ധർ നഗര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്. 2023 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഇവര്‍ യുവതിയില്‍ നിന്നും പണം തട്ടിയെടുത്തത്. അഹമ്മദ്‌നഗറിലെ വിത്തൽറാവു വിഖെ പാട്ടീൽ കോളേജിൽ എംബിബിഎസ് കോഴ്‌സിൽ പ്രവേശനം ഉറപ്പാക്കാമെന്നായിരുന്നു വാഗാദാനം. പരാതിക്കാരി പണം നൽകിയെങ്കിലും മകന് എംബിബിഎസ് സീറ്റ് ലഭിച്ചില്ല. തുടര്‍ന്ന് യുവതി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.

പണം തിരികെ ചോദിച്ചപ്പോൾ അവർ 40,000 രൂപ മാത്രമേ തിരികെ നൽകിയുള്ളൂവെന്ന് പരാതിക്കാരി പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാക്കി പണം തിരികെ നൽകാൻ അവർ വിസമ്മതിച്ചു, പകരം അപകീർത്തിപ്പെടുത്തുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. പരാതിയെ തുടർന്ന് ഖഡക്പാഡ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.