9 December 2024, Monday
KSFE Galaxy Chits Banner 2

5.70 ലക്ഷത്തില്‍ സിട്രോണ്‍ സി3

ത്രീഡി കോണ്‍ഫിഗറേറ്റര്‍ സംവിധാനത്തിലൂടെ ഓണ്‍ലൈനില്‍ വാഹനം പൂര്‍ണമായി കസ്റ്റമൈസ് ചെയ്‌തെടുക്കാനാകും.
Janayugom Webdesk
July 21, 2022 3:06 pm

5.70 ലക്ഷം വിലയുമായി സിട്രോണ്‍ സി3 വിപണിയിലെത്തി. ’90 ശതമാനം ഇന്ത്യന്‍ നിര്‍മിതം’ എന്ന വാദവുമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ എസ്‌യുവി ലുക്കുള്ള ഹാച്ച്ബാക്കായ ‘സി3’യെ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിച്ചത്. 5.70 ലക്ഷം മുതല്‍ 8 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില, കൂടാതെ 100 ശതമാനം ഓണ്‍ലൈനായി വാങ്ങാമെന്നും കമ്പനി അവകാശപ്പെടുന്നു. കമ്പനി ഇന്ത്യന്‍ വിപണിയിലേക്കു എത്തിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. സി3യുടെ ബുക്കിങ് സിട്രോണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 20 ലാ മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ കമ്പനി തുറന്നിട്ടുണ്ട്. ത്രീഡി കോണ്‍ഫിഗറേറ്റര്‍ സംവിധാനത്തിലൂടെ ഓണ്‍ലൈനില്‍ വാഹനം പൂര്‍ണമായി കസ്റ്റമൈസ് ചെയ്‌തെടുക്കാനാകും.

10 നിറങ്ങള്‍ക്കും ഡ്യുവല്‍ ടോണുകള്‍ക്കും പുറമെ 3 പാക്കുകളിലായി 56 കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് പ്രത്യേകത. 1.2 ലിറ്റര്‍ പ്യുര്‍ടെക്110, 1.2 ലിറ്റര്‍ പ്യുര്‍ടെക്82 എന്നീ എഞ്ചിന്‍ ഓപ്ഷനുകളാണ് ഉള്ളത്. 24/7 റോഡ് സൈഡ് അസിസ്റ്റന്‍സ്. വിപുലീകൃത വാറന്റി, മെയിന്റനന്‍സ് പാക്കേജുകളും ലഭ്യമാണ്. ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ് എന്നാണ് സിട്രോണ്‍ സി 3യെ വിളിക്കുന്നത്. ഇഗ്നിസ്, പഞ്ച് എന്നീ വാഹനങ്ങളോടാണ് സിട്രോണ്‍ സി 3 മത്സരിക്കുന്നത്.

Eng­lish sum­ma­ry; 5.70 lakh for the Cit­roen C3

You may also like this video;

TOP NEWS

December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.