25 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Web Desk
Posted on June 21, 2019, 8:01 pm

മാനന്തവാടി: 25 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകളടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ഇന്ന് ഉച്ചയോടെ ബാവലി ചെക് പോസ്റ്റില്‍വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ തെലുങ്കാന സ്വദേശികളായ ഗട്ടഗാനിപര്‍ത്തി ഷായംപേട് സദാനന്ദ രായരാഗുള (50), രായപ്പള്ളി വെങ്കടേഷ് ഓങ്കാരെ (23), രാജേഷ് രാഹുല (23), വിശാഖപട്ടണം സ്വദേശിനികളായ മണിചിന്ദ സിഎച്ച് പുഷ്പ (25), ഗുതുലാപുട്ട് സത്യ താമര (25) എന്നിവരെ അറസ്റ്റ് ചെയ്തു.

മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും അഞ്ച് ബാഗുകളിലായി സൂക്ഷിച്ച 25 കിഗ്രാം കഞ്ചാവാണ് പിടികൂടിയത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളുടെയും തിരുനെല്ലി പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

You May Also Like This: