ആര്‍എസ്എസ് ആക്രമണം: അഞ്ച് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

Web Desk
Posted on March 08, 2019, 8:35 am

പാറശാല: പാറശാലയില്‍ ഉണ്ടായ ആര്‍എസ്എസ് ആക്രമണത്തില്‍ അഞ്ച് സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പാറശാലയ്ക്ക് സമീപം കൊടവിളാകത്തിലാണ് ആര്‍എസ്എസ് ആക്രമണം ഉണ്ടായത്. സിപിഐ എം മുര്യങ്കര ബ്രാഞ്ച് സെക്രട്ടറി വിഷ്ണു, ഡിവൈഎഫ്‌ഐ മുര്യങ്കര യൂണിറ്റ് സെക്രട്ടറി രാജാറാം, പ്രസിഡന്റ് ജഗദീഷ്, ട്രഷറര്‍ വിജേഷ്, നടുത്തോട്ടം യൂണിറ്റംഗം വിപിന്‍ എന്നിവര്‍ പാറശാല ഗവ.താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ കൊടവിളാകം ചെക്ക് മൂട് ജംഗ്ഷനിലായിരുന്നു സംഭവം.

ചെക്ക്മൂടില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് പ്രചരണ ജാഥയുടെ കൊടിതോരണങ്ങള്‍ അഴിച്ച് മാറ്റവെ അത് വഴി കടന്നുപോയ ആര്‍എസ്എസിന്‍റെ പദയാത്രയില്‍ സംഘം ആക്രമിക്കുകയായിരുന്നു. കമ്പിയും ദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണം.