കോവിഡ് 19; പ്രവാസികള്‍ക്ക് ധനസഹായത്തിനായി 50 കോടി രൂപ അനുവദിച്ചു

Web Desk

തിരുവനന്തപുരം

Posted on August 05, 2020, 8:51 pm

കോവിഡ് 19 പഞ്ചാത്തലത്തില്‍ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്സിന് അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ നേരത്തെ എട്ടരക്കോടി രൂപ അനുവദിച്ചിരുന്നു. പതിവ് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എം ജീവനക്കാര്‍ക്ക് പ്രതിഫലം പരിമിതമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കരാര്‍, ദിവസവേതന രീതിയില്‍ നിയമിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ ആനൂകൂല്യങ്ങളും റിസ്ക് അലവന്‍സും ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

Eng­lish sum­ma­ry: 5 crore grant­ed to help expacts in ker­ala

You may also like this video: