Thursday
27 Jun 2019

കശ്മീരിലെ അനന്തനാഗില്‍ ഭീകരാക്രമണം; അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

By: Web Desk | Wednesday 12 June 2019 9:06 PM IST


ശ്രീനഗര്‍: സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) സംഘത്തിനുനേരെ ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരുടെ വെടിവെപ്പ്.അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍ വീരമൃത്യു വരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ജവാന്മാര്‍ക്കും ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും നാട്ടുകാരനും പരിക്കേറ്റു. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.

അനന്തനാഗിലെ കെ.പി. ചൗക്കിലാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സി.ആര്‍.പി.എപ് സംഘത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് ഭീകരര്‍ വെടിവെപ്പ് നടത്തി. അനന്തനാഗിലെ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അര്‍ഷാദ് അഹമ്മദിനെ പരിക്കുകളോടെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം വിമുക്തമാകുന്നതിന് മുമ്ബാണ് വീണ്ടുമൊരു ആക്രമണം. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്ബുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തുകയും ചെയ്തിരുന്നു.

Related News