സംസ്ഥാനത്ത് രണ്ട് അപകടങ്ങളിലായി 5 മരണം

Web Desk
Posted on March 26, 2019, 8:44 am

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ 5 മരണം. വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഷമീമുദ്ദീന്‍ എന്നയാളെ തിരിച്ചറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വെളയക്കുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. രാജന്‍, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.