വീട് തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്

Web Desk
Posted on July 22, 2019, 1:53 pm

പരപ്പ കനകപ്പള്ളി വടക്കാംകുന്നില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. രാത്രി ഒരു മണിയോടെയാണ് സംഭവം. ഇയാളെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍ ആണ് ഉള്ളത്. കനകപ്പള്ളിയിലെ രാജു, ഭാര്യ ബേബി, സ്‌കൂള്‍ വിദ്യാര്‍ഥികളായ, ആല്‍ബിന്‍ (16), അന്ന രാജു (12) ഡസ്റ്റര്‍ (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അന്ന രാജു പെരിയാരം മെഡിക്കല്‍ കോളജില്‍ ആണ് ഉള്ളത്. വീട് പൂര്‍ണമായും തകര്‍ന്നു.

 

You May Also Like This: