ഇന്ത്യൻ ബാങ്കുകളുടെ അഞ്ചുലക്ഷത്തോളം പേയ്മെന്റ് കാർഡുകളുടെ വിവരങ്ങള്‍ വിൽപ്പനക്ക്. ഓരോ കാർഡും ഒമ്പത് ഡോളറിന് ഡീപ് വെബിലെ പ്രധാന കാർഡ് ഷോപ്പുകളിലൊന്നായ ജോക്കേഴ്സ് സ്റ്റാഷിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി സിംഗപ്പൂർ ആസ്ഥാനമായുള്ള സൈബർ സുരക്ഷ കമ്പനിയായ ഗ്രൂപ്പ്-ഐബി മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 5 നാണ് കാർഡ് വിവരങ്ങൾ വിൽപ്പനക്കെത്തിയത്. 4, 60, 000 പേയ്മെന്റ് കാർഡ് റെക്കോർഡുകൾ അടങ്ങിയ ഒരു ഡാറ്റാബേസാണ് ഗവേഷകർ കണ്ടെത്തിയത്. ഇവയിലെ 98 ശതമാനം വിവരങ്ങള്‍ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് ചോർത്തിയിട്ടുള്ളതാണെന്ന് കമ്പനി പറയുന്നു.
ഏതാനും മാസങ്ങള്‍ക്കിടെ ഇന്ത്യൻ കാർഡ് ഉടമകളുമായി സംബന്ധിച്ചുള്ള ധനവിനിയോഗ വിവരങ്ങൾ ഇത്തരത്തിൽ രണ്ടാമത്തെ തവണയാണ് ചോർത്തുന്നതെന്ന് ഗ്രൂപ്പ്-ഐബി വ്യക്തമാക്കി. ഡാറ്റബേസിന്റെ മൂല്യം 4.2 മില്യൺ ഡോളറിലധികമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവരം ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ അറിയിച്ചതായും കമ്പനി അറിയിച്ചു.
English Summary: 5 lakh card details leaked by Indian banks.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.