January 27, 2023 Friday

Related news

January 23, 2023
January 17, 2023
January 16, 2023
January 13, 2023
January 4, 2023
January 3, 2023
January 2, 2023
January 1, 2023
December 30, 2022
December 30, 2022

കാസര്‍കോടിന് ആശ്വാസം: രോഗമുക്തി നേടി അഞ്ചുപേര്‍ കൂടി ആശുപത്രി വിട്ടു

Janayugom Webdesk
കാസർകോട്
April 24, 2020 3:33 pm

കാസര്‍കോട് ജില്ലയ്ക്ക് വീണ്ടും ആശ്വാസം. രോഗമുക്തി നേടിയ അഞ്ചുപേര്‍ ആശുപത്രി വിട്ടു. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് വ്യവസ്ഥ. ജില്ലയില്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14 ആണ്.

ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിഞ്ഞ കാസര്‍കോട് ജനറല്‍ ആശിപത്രിയില്‍ നിലവില്‍ ഒരാള്‍ മാത്രമേ ചികിത്സയിലുള്ളൂ. കാസര്‍കോട് ജില്ലയില്‍ മൊഗ്രാല്‍ പുത്തൂര്‍,ചെങ്കള,ചെമ്മനാട്,മധൂര്‍,മുളിയാര്‍ പഞ്ചായത്തുകളും കാസര്‍കോട്,കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളുമാണ് ഹോട്ട് സ്പോട്ടുകള്‍. അതോടൊപ്പം കുമ്പള പഞ്ചായത്തിനെ കൂടി ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: 5 more covid-19 neg­a­tive in kasargod

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.