റെയില്‍വേ യാര്‍ഡില്‍ നിന്ന് മോഷണം; അഞ്ചു പേര്‍ പിടിയില്‍

Web Desk

എറണാകുളം

Posted on July 09, 2020, 9:37 pm

എറണാകുളം റെയില്‍വേ യാര്‍ഡില്‍ നിന്ന് രണ്ടു ലക്ഷം രൂപ വിലവരുന്ന സി എസ് ടി പ്ലേറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായി. തമ്മനം സ്വദേശിയായ റസാഖ്, കെ കെ നാസര്‍. ടി കെ സലാം, ജമാല്‍ പറവൂര്‍ സ്വദേശിയായ ധനേഷ് എന്നിവരാണ് റെയില്‍വേ സുരക്ഷാ സേനയുടെ പിടിയിലായത്.

കത്രിക്കടവിലെ യാര്‍ഡില്‍ നിന്നാണ് ട്രാക്ക് ഉറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സിഎസ്ടി-9 പ്ലേറ്റുകള്‍ ഇവര്‍ മോഷ്ടിച്ചത്.

മോഷണകുറ്റത്തിന് നാല് പേരെയും ഇത് വാങ്ങിയ ആക്രിക്കച്ചവടക്കാരനെയുമാണ് റെയില്‍വേ സുരക്ഷാ സേനയുടെ പിടിയിച്ചത്. കേസില്‍ ഒരാള്‍ ഒളിവിലാണ്. സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry: 5 per­sons arrest­ed

You may also like this video: