കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു വീരമൃത്യു

Web Desk
Posted on March 03, 2019, 11:05 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. മൂന്നു സിആര്‍പിഎഫ് ജവാന്‍മാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമാണു വീരമൃത്യു വരിച്ചത്. ഒരു സാധാരണക്കാരനും ആക്രമണത്തിനിടെ മരിച്ചു. പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ക്കെതിരെ നടത്തിയ വെടിവയ്പിലാണു സംഭവമെന്ന് പൊലീസ് അറിയിച്ചു. കുപ്വാരയില്‍ മൂന്ന് ദിവസമായി ഭീകരര്‍ക്കെതിരായ ഓപറേഷന്‍ തുടരുകയാണ്.