October 3, 2022 Monday

Related news

October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022

മണിക്കൂറുകള്‍ക്കിടെ സംഭവിച്ചത് 5 അസ്വാഭാവിക മരണങ്ങള്‍; പിപിഇ കിറ്റുകള്‍ മാറിമാറിധരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍

Janayugom Webdesk
September 3, 2020 8:27 pm

മണിക്കൂറുകൾക്കിടെ സംഭവിച്ച അഞ്ച് അസ്വാഭാവിക മരണങ്ങളില്‍ കുഴങ്ങി പൊലീസ് ഉദ്യോഗസ്ഥര്‍. രണ്ട് ദിവസത്തിനിടെ നെടുംങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിതിയില്‍ സംഭവിച്ചത് അ‍ഞ്ച് മരണങ്ങളാണ്. മരണപ്പെട്ടവരില്‍ രണ്ട് പേര്‍ രക്തം ഛര്‍ദ്ദിച്ചും ഒരാള്‍ വിഷം കുടിച്ചും മറ്റുരണ്ട് പേര്‍ തൂങ്ങിയുമാണ് മരിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന ഈ അഞ്ച് മരണങ്ങള്‍ പൊലീസിന്റെ ജോലി ഇരട്ടിയാക്കുകയായിരുന്നു. 

ഉത്രാട ദിവസം മനീഷഭവനിൽ താര(47) യാണ് വീട്ടില്‍ രക്തം ഛര്‍ദിച്ച് മരിച്ച വ്യക്തികളില്‍ ഒരാള്‍. സുശീൽകുമാർ(45) എന്ന വ്യക്തിയേയും തൊട്ട് പിന്നാലെ രക്തം ഛർദിച്ച് മരിച്ചനിലയിൽ കണ്ടെത്തി. ഈ രണ്ട് മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികള്‍ തുടരുന്നതിനിടെയാണ് അതേ ദിവസം തന്നെ വിഷം കുടിച്ച് ആശുപത്രിയില്‍ ആയിരുന്ന ആള്‍ മരണമടയുന്നത്. തൊട്ട് പിന്നാലെ വീടിനുള്ളില്‍ ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവോണദിവസം ഈ നാല് മൃതദേഹങ്ങളാണ് നെടുങ്കണ്ടം പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനയടക്കം നടത്തേണ്ടി വന്നതിനാല്‍ മൃതദേഹം കുറച്ച് ദിവസം ഫ്രീസറില്‍ സൂക്ഷിക്കേണ്ടി വന്നു. 

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളജിലും ഫ്രീസര്‍ സൗകര്യം ഇല്ലാതതിനെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ഈ നാല് മൃതദേഹങ്ങലും മാറ്റിയത്. നാല് മൃതദേഹങ്ങളും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിക്കുന്നതിനിടയെയാണ് സെപ്റ്റംബർ ഒന്നാംതീയതി അഞ്ചാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൃഹനാഥന്‍ വീടിനടുത്ത മരത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 

ആശുപത്രികളില്‍ ഫ്രീസര്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്റെ മൃതശരീരം ഒരു ദിവസം മുഴുവൻ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെയാണ് സൂക്ഷിച്ചത്. അതു മാത്രമല്ല, മരണപ്പെട്ടവരില്‍ ചിലര്‍ ദരിദ്രകുടുംബത്തില്‍ പെട്ടവരായതിനാല്‍ ഫ്രീസർ വാടകയും പോലീസും സന്നദ്ധ സംഘടനകളും ചേർന്നാണ് നൽകിയത്. റിപ്പോര്‍ട്ട് ചെയ്ത് അഞ്ച് മരണങ്ങലില്‍ മൂന്ന് എണ്ണം ആത്മഹത്യയാണെന്ന് പൊലീസ് വിലയിരുത്തല്‍. പൊലീസ് അന്വേഷണത്തില്‍ മരണപ്പെട്ട മറ്റ് രണ്ട് പേര്‍ക്ക് നേരത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. 

ഈ അഞ്ച് മരണങ്ങളിലും മണിക്കൂറുകളോളം പി.പി.ഇ. കിറ്റ് ധരിച്ചാണ് പോലീസുകാർ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പി.പി.ഇ. കിറ്റ് ധരിച്ചുവേണം ഒരു മൃതദേഹം പുറത്തെടുക്കാനും മറ്റു നടപടികൾ പൂർത്തിയാക്കാനും. ശേഷം കിറ്റ് അഴിച്ചുമാറ്റി പുതിയ യൂണിഫോം ധരിക്കണം. മണിക്കൂറുകൾക്കുള്ളിൽ അഞ്ച് മരണം സംഭവിച്ചതോടെ പോലീസുകാർ നന്നേ പ്രയാസപ്പെട്ടു. മരണപ്പെട്ട വരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. 

ENGLISH SUMMARY:5 unnat­ur­al deaths occurred with­in hours
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.