19 April 2024, Friday

Related news

March 23, 2024
February 12, 2024
January 14, 2024
January 2, 2024
October 26, 2023
October 2, 2023
September 27, 2023
September 17, 2023
August 25, 2023
April 17, 2023

25 വര്‍ഷത്തെ സേവനം; അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ പദവി നല്‍കി സൈന്യം

Janayugom Webdesk
ഡല്‍ഹി
August 24, 2021 9:52 am

സൈന്യത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ സെലക്ഷന്‍ ബോര്‍ഡിന്‍റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.

കോര്‍ ഓഫ് സിഗ്നല്‍സില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സംഗീത സര്‍ദാന, ഇഎംഇ കോറില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സോമിയ ആനന്ദ്, ലെഫ്റ്റനന്‍റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എഞ്ചിനിയേഴ്സില്‍ നിന്നുമുള്ള ലെഫ്റ്റനന്‍റ് കേണല്‍ റിനു ഖന്ന, ലെഫ്റ്റനന്‍റ് കേണല്‍ റിച്ച സാഗര്‍ എന്നിവര്‍ക്കാണ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചത്. 

കോർ ഓഫ് സിഗ്നൽസ്, കോർ ഓഫ് ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് (ഇ.എം.ഇ), കോർ ഓഫ് എൻജിനിയേഴ്സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണൽ പദവി നൽകുന്നത് ഇതാദ്യമാണ്. 

(പ്രതീകാത്മക ചിത്രം)
eng­lish summary;5 women offi­cers pick up rank of colonel in new branches
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.