Web Desk

പത്തനംതിട്ട:

April 05, 2021, 9:39 pm

പത്തനംതിട്ടയിലെ 5 വയസുകാരിയുടെ മരണം; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

Janayugom Online

കുമ്പഴയിൽ മർദ്ദനമേറ്റ പെൺകുട്ടി മരിച്ച സംഭവത്തില്‍ രണ്ടാനച്ഛൻ പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് രാജപാളയം സ്വദേശിനി കനകയുടെ മകളായ അഞ്ച് വയസുകാരിയാണ് മരിച്ചത്.   നാല് മാസം മുമ്പാണ് കനകയും അലക്സും കുമ്പഴയിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി പത്തനംതിട്ടയിലെ വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തുവരികയാണ് കനക. ഇതിനിടെയാണ് അലക്സിനൊപ്പം താമസം തുടങ്ങിയത്.

തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കനക ചലനമറ്റനിലയിൽ കിടക്കുന്ന മകളെയാണ് കണ്ടത്. അലക്സിനോട് കാര്യം തിരക്കിയപ്പോൾ ഇയാൾ കനകയെ മർദ്ദിച്ചുവെന്ന് പറഞ്ഞു. തുടർന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറൽ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അലക്സ് കുട്ടിയെ മർദ്ദിച്ചിരുന്നതായി കനക പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളുമുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ENGLISH SUMMARY: 5‑year-old girl dies in Pathanamthit­ta; sec­ond­fa­ther in custody

YOU MAY ALSO LIKE THIS VIDEO