ഭോപ്പാല്‍: മഹാരാഷ്ട്രയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കൽമേശ്വറിലാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തില്‍ 32കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളക്കൊപ്പം നിന്നിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയും മുത്തശ്ശിയുടെ വീട്ടിൽ പോയതാണെന്ന് രക്ഷിതാക്കൾ കരുതുകയും ചെയ്തു. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. രാത്രിയായിട്ടും കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പാടത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ തല ചെളിയിൽ പൂഴ്ത്തിയ നിലയിൽ ആയിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.