അഞ്ചു വയസുകാരിയെ അജ്‍‍‍ഞാതര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നു

Web Desk

മുംബൈ

Posted on February 08, 2019, 9:49 am

മുബൈയില്‍ അജ്ഞാതര്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് എല്‍ജെ റോഡിന്‍റെ അരികില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

മാഹിം എല്‍ജെ റോഡിലെ വഴിയരികിലെ കുടിലില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പുലര്‍ച്ചെ മൂന്നോടെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയത്. രാവിലെ പെണ്‍കുട്ടിയെ കാണാതെ വന്നതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.