ബിഎസ്എഫ് അക്കാദമിയില്‍ ജവാന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ 50 ജവാന്മാര് നിരീക്ഷണത്തില്‍. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കാദമിയിലെ സെക്കന്‍ഡ് റാങ്ക് പദവിയിലുള്ള ഉദ്യോഗസ്ഥനാണ് കൊറാണ സ്ഥിരീകരിച്ചത്.
ഇയാള്‍ ഉന്നത ഉദ്യോഗസ്ഥര്‍, അക്കാദമിയിലെ ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇയാളെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ ഭാര്യയില്‍ നിന്നുമാണ് 57കാരനായ ബിഎസ്എഫ് ജവാന് രോഗം പകര്‍ന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ബുധനാഴ്ച മുംബൈ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സിഐഎസ്എഫ് ജവാനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ മധ്യപ്രദേശില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.