August 7, 2022 Sunday

Related news

May 22, 2022
April 28, 2022
November 19, 2021
September 23, 2021
September 9, 2021
August 31, 2021
August 26, 2021
May 5, 2021
April 29, 2021
February 17, 2021

മരിച്ച ആരോഗ്യ പ്രവർത്തകയുടെ ആശ്രിതർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്

Janayugom Webdesk
തിരുവനന്തപുരം:
June 26, 2020 10:48 pm

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ അപകടത്തെ തുടർന്ന് മരിച്ച ആരോഗ്യ പ്രവർത്തകയുടെ ആശ്രിതർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം ലഭിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. അപകടത്തിൽ മരിച്ച തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശിയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എച്ച് എം സി സ്റ്റാഫ് അറ്റന്റർ ഗ്രേഡ്-2 ആയ എസ് കുമാരിയുടെ (46) കുടുംബത്തിനാണ് ആനുകൂല്യം ലഭിച്ചത്.

കുടുംബത്തിന്റെ പ്രാരാബ്ധം മനസിലാക്കി അവരെ ഒട്ടും കഷ്ടപ്പെടുത്താതെ കേന്ദ്ര സർക്കാരിന്റെ പിഎംജികെ പി ഇൻഷുറൻസ് ക്ലയിം എത്രയും വേഗം നേടിക്കൊടുക്കാൻ ആരോഗ്യ വകുപ്പിനായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥയോടെയും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിച്ചിരുന്ന കുമാരിയുടെ മരണം ആശുപത്രിക്ക് തീരാനഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കുമാരിയുടെ മക്കളായ ആർ കെ ശ്രീനാഥ്, ആർ കെ ശ്രുതിനാഥ് എന്നിവർക്ക് മന്ത്രി കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി സീനിയർ ഡിവിഷണൽ മാനേജർ ഡോ. കൃഷ്ണ പ്രസാദ്, കോവിഡ് 19 സംസ്ഥാന നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശില്പ എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY: 50 lakhs insur­ance for the depen­dents of a deceased health worker

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.