ക്രിക്കറ്റ് മൈതാനങ്ങളിൽ ഇന്ത്യൻ നായകൻ വിരാട് കോലി പല റെക്കോഡുകളും തിരുത്തിക്കുറിക്കാറുണ്ട്. എന്നാൽ ഇപ്പോൾ കളിക്കളത്തിന് പുറത്ത് മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ 50 മില്യന്‍ ഫോളോവേഴ്സുളള ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് കോലി. 930 പോസ്റ്റുകളാണ് കോലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 480 പേരെ കോലി ഫോളോ ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് രണ്ടാംസ്ഥാനത്ത്. 49.9 മില്യണ്‍ ഫോളോവേഴ്സാണ് ബോളിവുഡ് സുന്ദരിക്കുള്ളത്. മറ്റൊരു ബോളിവുഡ് താരമായ ദീപിക പദുക്കോണാണ്(44.1 മില്യണ്‍) മൂന്നാമത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 34.5 മില്യന്‍ ഫോളോവേഴ്സുണ്ട്.
ഇന്‍സ്റ്റഗ്രാമിൽ 50 മില്യന്‍ ഫോളോവേഴ്സ് ആയതിന്റെ സന്തോഷം കോലി പങ്കുവച്ചു. എല്ലാവരും തനിക്ക് നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ടുളള വീഡിയോയാണ് കോലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആഗോളതലത്തില്‍ ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിനാണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുളളത്, 333 മില്യന്‍. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് യുവന്റസിന്റെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 200 മില്യണിലേറെ പേരാണ് റോണോയെ പിന്തുടരുന്നത്. അമേരിക്കന്‍ സംഗീതജ്ഞ ആരിയാന ഗ്രാൻഡെയാണ്(175 മില്യണ്‍) തൊട്ടുപിന്നില്‍. റോക്ക് എന്ന് വിളിപ്പേരുള്ള ഹോളിവുഡ്- ഡബ്ല്യൂഡബ്ല്യൂഇ സൂപ്പര്‍ താരം ഡ്വെയ്‌ന്‍ ജോണ്‍സനാണ് നാലാം സ്ഥാനത്ത്.
ENGLISH SUMMARY: 50 million followers for kohli in instagram
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.