June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പശ്ചിമ ബംഗാളില്‍ ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 50 ദുരന്തനിവാരണ സേന അംഗങ്ങള്‍ക്ക് കോവിഡ്

By Janayugom Webdesk
June 9, 2020

പശ്ചിമ ബംഗാളില്‍ ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്ന 50 ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ് )അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായവരെ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥനാണ് ദുരന്തനിവാരണ സേന അംഗങ്ങള്‍ക്കിടയിലെ കോവിഡ് വ്യാപനം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇവരില്‍ കണ്ടെത്തിയിരുന്നില്ല.

സേനയില്‍ കുടുതല്‍ പേരില്‍ രോഗപരിശോധന നടത്തുമെന്ന് അറിയിച്ചു. ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങല്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് കട്ടക്കില്‍ മടങ്ങിയെത്തിയ 170 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. സേനയില്‍ ഒരാള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പരിശോധന നടത്തിയത്. പശ്ചിമ ബംഗാളില്‍ കോവിഡ് മരണം നാനൂറിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് 7738 പേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചത്.

ENGLISH SUMMARY:50 ndrf force mem­bers has covid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.