Web Desk

ന്യൂഡല്‍ഹി

July 14, 2021, 10:10 pm

ജനസംഖ്യാ നിയന്ത്രണ നിയമം; യുപിയിലെ 50 ശതമാനം ബിജെപി എംഎല്‍എമാർക്കും മൂന്നിലേറെ സന്താനങ്ങൾ

Janayugom Online

ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാനൊരുങ്ങുന്ന ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എമാരില്‍ പകുതി പേര്‍ക്കും മൂന്നോ അതിലധികമോ കുട്ടികളുണ്ടെന്ന് റിപ്പോര്‍ട്ട്.രണ്ട് കുട്ടികള്‍ എന്ന നയം പ്രോത്സാഹിപ്പിക്കുന്ന കരട് ബില്ല് പ്രകാരം രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ പാടില്ലെന്നും ഒരു സര്‍ക്കാര്‍ സബ്സിഡിയും ലഭ്യമാകില്ലെന്നും നിര്‍ദ്ദേശങ്ങളുണ്ട്.

ബിജെപിയുടെ 304 എംഎല്‍എമാരില്‍ 152 പേര്‍ക്കാണ് മൂന്നോ അതിലധികമോ കുട്ടികളുള്ളതെന്ന് നിയമസഭ വെബ്സൈറ്റിലെ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. പുതിയ നിയമത്തിലൂടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കും ബാധകമാക്കിയാല്‍ ഇവരെല്ലാം അയോഗ്യരാകുമെന്നതാണ് നിലവിലെ സ്ഥിതി. 

സ്വന്തമായി പാലിക്കാത്ത കാര്യങ്ങള്‍ നിയമമാക്കി കൊണ്ടുവരാനുള്ള ബിജെപി എംഎല്‍എമാരുടെ ശ്രമം ഇതോടെ പരിഹാസമേറ്റുവാങ്ങേണ്ടിവരികയാണ്. 2019ല്‍ ലോക്‌സഭയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ അവതരിപ്പിക്കാന്‍ ബിജെപി തിരഞ്ഞെടുത്തത് നാല് മക്കളുള്ള രവി കിഷനെയായിരുന്നു. 

Eng­lish Sum­ma­ry : 50 per­cent of bjp mlas in up have 3 or more children

You may also like this video :