ബംഗ്ലാദേശില്‍ ശൈത്യം കടുത്തതോടെ, തണുപ്പ് അതിജീവിക്കാനാകാതെ മരിച്ചത് 50 ഓളം പേര്‍. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.5 ഡിഗ്രി സെല്‍ഷ്യസാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 28 വരെയുള്ള കണക്ക് പ്രകാരം 50 ഓളം പേരാണ് തണുപ്പ് അതിജീവിക്കാനാകാതെ മരിച്ചത്. ഇതില്‍ 17 പേര്‍ മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ്. 33 പേര്‍ക്ക് റോട്ടാ വൈറസ് ബാധമൂലമുളള ഡയറീയ കാരണമാണ് മരണം സംഭവിച്ചതെന്ന് സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ ആയിഷ അക്തര്‍ വ്യക്തമാക്കി . ന്യൂമോണിയ, നിര്‍ജലീകരണം, പകര്‍ച്ചാപ്പനി തുടങ്ങിയ തണുപ്പുകൊണ്ടുള്ള രോഗങ്ങള്‍ ബാധിച്ചവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്.
you may also like this video;
കുറഞ്ഞ വരുമാനമുള്ള പിന്നോക്കമുള്ള തൊഴിലാളികളെയാണ് അസുഖം പ്രധാനമായും ബാധിക്കുന്നത്. ഇവരുടെ പക്കല്‍ മതിയായ വസ്ത്രങ്ങളോ വേണ്ട ആഹാരമോ ഇല്ലാത്തത് കുട്ടികളിലും പ്രായമായവരിലും അസുഖം പടരാന്‍ ഇടയാക്കുന്നുണ്ട്.
ശൈത്യക്കാറ്റും കനത്ത മൂടല്‍മഞ്ഞും കുറച്ചുദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥ നോക്കി ജോലിയ്ക്ക് പോകാതിരുന്നാൽ കുടുംമ്പം പട്ടിണിയാകുമെന്നും അതിനാല്‍ പോകാതിരിക്കാൻ സാധിക്കില്ലെന്നുമാണ് അവിടുള്ള തൊഴിലാളികളുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.