27 March 2024, Wednesday

Related news

March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 22, 2024
March 19, 2024

കാന്‍വര്‍ യാത്രയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 50 ശിവഭക്തര്‍


* ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിക്കൊരുങ്ങി യുപി സര്‍ക്കാര്‍
* കാര്യബോധത്തോടെ തീരുമാനങ്ങളെടുക്കണമെന്ന് സിപിഐ
Janayugom Webdesk
July 25, 2022 1:31 pm

യുപിയിലെ കാന്‍വര്‍ തീര്‍ത്ഥാടകരുടെ അപടകമരണങ്ങള്‍ വര്‍ധിക്കുമ്പോള്‍, ആദിത്യനാഥ് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെവവിട്ട് പുഷ്പവൃഷ്ടിക്കൊരുങ്ങുന്നു. ഇതുവരെ അമ്പത് പേരാണ് വ്യത്യസ്ഥ അപകടങ്ങളിലായി മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ അഞ്ച് തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വന്‍ ക്രമക്കേട് നടന്നതായും വ്യാപകപരാതിയുണ്ട്. ഗ്വാളിയാറിലെ അപകടസ്ഥലം രക്തക്കളമായിക്കിടക്കുമ്പോഴാണ് ആദിത്യനാഥ് സര്‍ക്കാര്‍, അതിനെ ആഘോഷിക്കുംവിധം ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ഡോ.ഗിരീഷ് പറ‌ഞ്ഞു. വാഹനങ്ങളടക്കം മറ്റുതെളിവുകളെല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍ നീക്കം ചെയ്തെങ്കിലും അപകടത്തിന്റെ ആഴം മനസിലാക്കുന്ന രക്തപ്പാടുകളും തീര്‍ത്ഥാടകര്‍ കരുതിയ സാമഗ്രികളും ചിതറിക്കിടക്കുന്ന കാഴ്ച കണ്ണുനനയിപ്പിക്കുന്നതാണ്.

 

പുഷ്പവൃഷ്ടി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലവിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അപകടങ്ങളില്‍ മരിച്ച ശിവഭക്തരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം വീതവും നല്‍കണം. അപകടങ്ങളെക്കുറിച്ചെല്ലാം ഉന്നതതല അന്വേഷണം വേണം. സര്‍ക്കാരിന്റെ ക്രമക്കേടുകളെല്ലാം പുറത്തുകൊണ്ടുവരണം. യാതൊരു മുന്‍കരുതലുമില്ലാതെ തീര്‍ത്ഥാടകരോട് കൂട്ടത്തോടെ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട സംഭവം നേരത്തെ അപകടങ്ങളുണ്ടാക്കിയിരുന്നു. തീര്‍ത്ഥാടനത്തിന്റെ പേരില്‍ അവിടത്തെ ദളിത് പിന്നാക്കക്കാരെയും ചൂഷണം ചെയ്യുന്ന ബിജെപി, ഭക്തിയുടെ മറവില്‍ വോട്ടുരാഷ്ട്രീയവും കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

ഓരോ ശിവഭക്തനും പതിനായിരക്കണക്കിന് രൂപ ചെലവിട്ടാണ് തീര്‍ത്ഥാടനത്തിനെത്തുന്നത്. സ്ഥലത്തെ വ്യാപാരികളും തീര്‍ത്ഥയാത്രയെ സാമ്പത്തികമായി പ്രയോജനപ്പെടുത്തുന്നു. സര്‍ക്കാര്‍ പക്ഷെ അവരുടെ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യങ്ങള്‍ക്കായാണ് മുതലെടുക്കുന്നത്. വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി, വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും അരാജകത്വവും മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും കാര്യബോധത്തോടെ തീരുമാനങ്ങളെടുക്കണം. ഒന്നുകില്‍ രാത്രി തീര്‍ത്ഥാടന യാത്രതന്നെ നിര്‍ത്തിവയ്ക്കുകയോ രാത്രി വാഹനയാത്ര നിരോധിക്കുകയോ വേണമെന്നും ഡോ.ഗരീഷ് ആവശ്യപ്പെട്ടു.

 

അതിനിടെ കാന്‍വര്‍ യാത്രയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേ അടച്ചു. മീററ്റില്‍ നിന്ന് ദസ്നയിലേക്കും എന്‍എച്ച്-58വരെയും ഇന്ന് അര്‍ദ്ധരാത്രിവരെ അടച്ചിട്ടിരിക്കുകയാണ്. കാന്‍വരിയ, ഡാക് കാന്‍വര്‍ എന്നിവിടങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുമായുള്ള വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടത്തിവിടുകയെന്ന് മീററ്റ് എസ്‌പി രോഹിത് സിങ് പറഞ്ഞു.

Eng­lish Summary:50 Shi­va devo­tees have been killed so far in the Kan­war Yatra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.