May 31, 2023 Wednesday

Related news

May 25, 2023
May 13, 2023
May 11, 2023
May 4, 2023
April 30, 2023
April 27, 2023
April 25, 2023
April 18, 2023
April 16, 2023
April 11, 2023

അമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വകാര്യ ഭാഗങ്ങളില്‍ സ്റ്റീല്‍ ഗ്ലാസ്സ് കയറ്റി മുറിപ്പെടുത്തി

Janayugom Webdesk
റാഞ്ചി
January 9, 2021 7:17 pm

ജാര്‍ഖണ്ഡില്‍ അമ്പത് വയസ്സുകാരിയെ മൂന്ന് പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ ഛത്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. ബലാത്സംഗത്തിന് ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്റ്റീല്‍ ഗ്ലാസ് കയറ്റിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികളായ മൂന്ന് പേരും ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറം ലോകമറിഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് പ്രതികള്‍ സ്ത്രീയെ ഭീക്ഷണിപ്പെടുത്തി. സംഭവ സ്ഥലത്ത് നിന്ന് സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ സ്ത്രീയുടെ ബന്ധുക്കളാണ് രക്തതത്തില്‍ കുളിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

ENGLISH SUMMARY: 50 Year Old Gan­graped In Jharkhand

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.