അമ്പതുകാരിയെ വീട്ടില്‍ കയറി തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ ബാര്‍ ഉടമയായ സന്തോഷ് എസ് മോഹിതെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഔറംഗാബാദില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം.
രാത്രി പതിനൊന്നോടെയാണ് സന്തോഷ് സ്ത്രീയുടെ വീട്ടിലെത്തിയത്. ഈ സമയം സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടക്കാനുള്ള പ്രതിയുടെ ശ്രമം തടുത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സ്ത്രീ തടുക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പിന്നീട് വാതില്‍ പുറത്തുനിന്ന് പൂട്ടിയശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. സ്ത്രീയുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 95 ശതമാനം പൊള്ളലേറ്റ സ്ത്രീ മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്ത്രീയുടെ മരണ മൊഴിയാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം വാര്‍ധയില്‍, പ്രണയ ബന്ധത്തില്‍ നിന്ന് അകന്നതിന്റെ പ്രതികാരത്തില്‍ 25 കാരിയായ കോളജ് അധ്യാപികയെ കാമുകന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയിരുന്നു. വിവാഹിതനും ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമായ വികേഷ് നഗ്രാലെയായിരുന്നു അധ്യാപികയെ തീ കൊളുത്തിയത്. ആക്രമണം കഴിഞ്ഞ് കടന്നുകളഞ്ഞ ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary: 50 year old woman was set ablaze in her home
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.