19 April 2024, Friday

ആനക്കലിയില്‍ പ്രതിവര്‍ഷം 500 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2022 9:53 pm

ആനയുടെ ആക്രമണങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 500 പേരെന്ന് കേന്ദ്രം. മനുഷ്യരുടെ പ്രതികാര നടപടികളില്‍ 100 ആനകളും വര്‍ഷത്തില്‍ കൊല്ലപ്പെടുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ഈ വിഷയത്തില്‍ ദീര്‍ഘകാലത്തിലേക്കുള്ള പരിഹാരം കണ്ടെത്തുന്നതിനായി രാജ്യത്തെ ആനത്താരകള്‍ വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഇത് 50 ശതമാനം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം രണ്ട് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ കേന്ദ്രം നല്‍കിയ കണക്കനുസരിച്ച് മൂന്നുവര്‍ഷത്തിനിടെ 1,578 പേരാണ് ആനകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ വൈദ്യുതാഘാതമേറ്റ് 222 ആനകള്‍ ചരിഞ്ഞു. ട്രെയിന്‍ അപകടങ്ങള്‍ (45), വേട്ടയാടല്‍ (29), വിഷബാധ (11) എന്നിങ്ങനെയാണ് കൊല്ലപ്പെട്ട ആനകളുടെ കണക്ക്. 2017ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 29,964 ആനകളാണ് ഉള്ളത്. ഏഷ്യന്‍ ആനകളുടെ 60 ശതമാനവും ഇന്ത്യയിലാണെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: 500 deaths per year due to ele­phant attacks in the country
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.