14 October 2024, Monday
KSFE Galaxy Chits Banner 2

500 ന്റെ നോട്ടുകള്‍ റോഡില്‍ വിതറി അജ്ഞാതന്‍

Janayugom Webdesk
June 12, 2022 8:54 pm

ചാര്‍മിനാറിന് സമീപം അജ്ഞാതന്‍ 500 ന്റെ നോട്ടുകള്‍ റോഡില്‍ വിതറി. ഒരാള്‍ കറന്‍സി നോട്ടുകള്‍ വായുവിലേക്ക് എറിയുന്ന വീഡിയോ വൈറലായതോടെ ചാര്‍മിനാര്‍ പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിവാഹ ഘോഷയാത്രയുടെ ഭാഗമായി എത്തിയ ആളാണ് രണ്ട് തവണ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ എറിയുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഗുല്‍സാര്‍ ഹൗസ് ജലധാരയുടെ മുകളില്‍ കയറി കറന്‍സി നോട്ടുകള്‍ വായുവിലേക്ക് വലിച്ചെറിയുകയായിരുന്നു. വിവാഹാഘോഷത്തിന്റെ ഭാ?ഗമായി കാറുകള്‍ ഘോഷയാത്ര നടത്തിയപ്പോഴാണ് സംഭവം. നാട്ടുകാരില്‍ ചിലര്‍ സ്ഥലത്തെത്തി നോട്ടുകള്‍ ശേഖരിച്ചു. ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ആളെ കണ്ടെത്താന്‍ പ്രാഥമിക അന്വേഷണം നടത്തുകയാണ്. ഒറിജിനല്‍ നോട്ടുകളാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Eng­lish sum­ma­ry; 500 notes scat­tered on the road by an unknown person

You may also like this video; 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.