Web Desk

ന്യൂഡൽഹി:

June 14, 2020, 8:26 pm

ഡൽഹിയിൽ 500 റയിൽ കോച്ചുകള്‍ കോവിഡ് വാര്‍ഡാക്കും

Janayugom Online

ഡല്‍ഹിയില്‍ കോവിഡ് പരിശോധന മൂന്നിരട്ടി വരെ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഡല്‍ഹി സര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അഞ്ച് ഉദ്യോഗസ്ഥരെ നിയമിച്ചു. 500 റയിൽ കോച്ചുകള്‍ കോവിഡ് വാര്‍ഡാക്കും. സ്വകാര്യാശുപത്രിയില്‍ കുറഞ്ഞനിരക്കില്‍ ചികിത്സ ഏർപ്പെടുത്തും. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കുമെന്നും അമി‌ത്ഷാ വ്യക്തമാക്കി.

ഡൽഹിയിലെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോഗ്യമന്തി ഹർഷവർധനും യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം നാൽപതിനായിരത്തോട് അടുക്കുകയും മരണസംഖ്യ 1271 ആവുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം പ്രത്യേക യോഗം ചേർന്നത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ പ്രതിനിധി, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ENGLISH SUMMARY: 500 rail coach­es will be set as covid ward

YOU MAY ALSO LIKE THIS VIDEO