കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് മരുന്നായി ചാണകവും ഗോമൂത്രവും 500 രൂപയ്ക്കു വില്പനയ്ക്ക്. ഒരു ലിറ്റർ ഗോമൂത്രത്തിന് 500 ഉം ഒരു കിലോ ചാണകത്തിന് 500 രൂപയുമാണ് ഈടാക്കുന്നത്. പശ്ചിമ ബംഗാളിലെ ഡാംകുനിയിലാണ് ക്ഷീര കർഷകർ ചാണകവും ഗോമൂത്രവും കച്ചവടം നടത്തുന്നത്.
ഡൽഹിയിൽ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഗോമൂത്ര സംഗമത്തിൽ നിന്നാണ് തനിക്ക് ഈ ഐഡിയ ലഭിച്ചതെന്ന് കച്ചവടം നടത്തുന്ന അലി പറയുന്നു. ‘ഗോ മൂത്രം കുടിക്കു, കൊറോണയിൽ നിന്ന് രക്ഷപ്പെടൂ’ എന്നാണ് അലിയുടെ പരസ്യ വാചകം. ഗോമൂത്ര സംഗമം ടിവിയിൽ കണ്ടതിന് ശേഷം ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൂടുതൽ പണമുണ്ടാക്കാൻ സാധിക്കുമെന്ന് താൻ തിരിച്ചറിയുകയായിരുന്നവെന്ന് അലി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
ENGLISH SUMMARY: 500 rupees for one kilo cow dung
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.