Web Desk

തൃശൂർ:

January 10, 2021, 10:20 pm

പൊരുതുന്ന കർഷകർക്കായി 5000 പുതപ്പുകൾ;‘ബ്ലാങ്കറ്റ് ചലഞ്ചു‘മായി എഐവൈഎഫ്

Janayugom Online

ജനവിരുദ്ധ കേന്ദ്ര നയങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കായി എഐവൈഎഫ് തൃശൂർ ജില്ലാ കമ്മിറ്റി അയ്യായിരം പുതപ്പുകൾ ശേഖരിച്ചു. അതികഠിനമായ ശൈത്യത്തെയും മഴയെയും അവഗണിച്ച് ന്യായമായ ആവശ്യങ്ങൾ ഉയർത്തി സമരം ചെയ്യുന്ന കർഷക സഹോദരങ്ങൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് എഐവൈഎഫ് ജില്ലയിൽ ബ്ലാങ്കറ്റ് ചലഞ്ച് എന്ന പേരിൽ പുതപ്പ് ശേഖരണം നടത്തിയത്.

വസ്ത്രവ്യാപാരികളും, പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും ഒരുമിച്ച് സഹായിച്ചതോടെ ഒരാഴ്ചകൊണ്ട് അയ്യായിരം പുതിയ പുതപ്പുകൾ ശേഖരിക്കാൻ സാധിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സന്ദീപും, ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിലും അറിയിച്ചു. റയിൽമാർഗം അയക്കുന്ന പുതപ്പുകൾ രണ്ട് ദിവസത്തിനകം ഡൽഹിയിൽ എത്തും. ബിനോയ് വിശ്വം എംപി, എഐവൈഎഫ് അഖിലേന്ത്യ ഭാരവാഹികളായ അഫ്താബ് അലം ഖാൻ, തിരുമലൈ രാമൻ എന്നിവരുടെ നേതൃത്വത്തിൽ പുതപ്പുകൾ കർഷകർക്ക് കൈമാറും.

ENGLISH SUMMARY: 5000 blan­kets for strug­gling farmers

YOU MAY ALSO LIKE THIS VIDEO