രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ അടക്കം സംസ്ഥാനത്ത് 51 ക്ലസ്റ്ററുകള്‍

Web Desk

തിരുവനന്തപുരം

Posted on July 13, 2020, 8:59 pm

സംസ്ഥാനത്ത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ അടക്കം 51 ക്ലസ്റ്ററുകളാണ് ഇപ്പോഴുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവിടങ്ങളില്‍ സമ്പര്‍ക്കം, രോഗബാധ എന്നിവ കണ്ടെത്താനുളള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

സംസ്ഥാനത്ത് റിവേഴ്സ് ക്വറന്റെെനും ബോധവല്‍ക്കരണവും ഊര്‍ജിതമായി നടപ്പാക്കുന്നുണ്ട്. ഫസ്റ്റ് ലെെൻ ട്രീറ്ര്മെന്റ് സെന്ററുകള്‍ സ്ഥാപിച്ചും സമൂഹത്തിലെ വിവിധ മേഖലകളിളെ നേതാക്കളെയടക്കം ഉള്‍പ്പെടുത്തിയും ജനങ്ങളുടെ സഹകരണം തേടിയും മികച്ച ക്വറന്റൈൻ ഏര്‍പ്പെടുത്തിയുളള സംയോജിത പരിപാടിയാണ് നടപ്പാക്കുന്നത്.

രോഗപ്രതിരോധം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കാനാണ് എല്ലാ ഘട്ടത്തിലും ശ്രമിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ENGLISH SUMMARY: 51 com­mu­ni­ty clus­ters in kerala

YOU MAY ALSO LIKE THIS VIDEO