Web Desk

ന്യൂഡൽഹി

March 14, 2020, 5:05 pm

51 മുറിവുകൾ, 12 തവണ കുത്തേറ്റു; ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Janayugom Online

ഡൽഹി കലാപത്തിനിടയിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയ്ക്ക് 12 തവണ കുത്തേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 51 മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 26നാണ് ഡൽഹിയിലെ ചാന്ദ് ബാഗ് ഭാഗത്തെ ഓടയിൽ നിന്ന് അങ്കിത് ശർമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ 400ലധികം കുത്തേറ്റിരുന്നുവെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുത്തേറ്റ് കുടൽ പുറത്തുചാടിയിരുന്നെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

എന്നാൽ 12 തവണ കുത്തേറ്റെന്നും 51 മുറിവുകളാണ് ഉണ്ടായിരുന്നതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കാൽഭാഗത്ത് നാല് കുത്തേറ്റിരുന്നുവെന്നും നട്ടെല്ലിനും കുത്തേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിനോട് ചേർന്നുണ്ടായ രണ്ട് കുത്താണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Eng­lish Sum­ma­ry; 51 injuries found on IB offi­cer Ankit Sharma’s body, post­mortem report

YOU MAY ALSO LIKE THIS VIDEO