രാജ്യത്ത് ജെഎൻ.1 വകഭേദത്തിന്റെ 511 കേസുകള്‍ സ്ഥിരീകരിച്ചു. ഇന്നലെ 602 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. 4440 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ചൊവ്വാഴ്ച വരെ 11 സംസ്ഥാനങ്ങളിലാണ് ജെഎൻ.1 വകഭേദം സ്ഥിരീകരിച്ചത്. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍, 199. കേരളത്തില്‍ 148 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗോവ‑47, ഗുജറാത്ത്-36, മഹാരാഷ്ട്ര‑32, തമിഴ‌്നാട്-27, ഡല്‍ഹി-15, രാജസ്ഥാന്‍— നാല്, തെലങ്കാന‑രണ്ട്, ഒഡിഷ, ഹരിയാന സംസ്ഥാനങ്ങളില്‍ ഓരോ കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 98.80ശതമാനം ആണ്. ജെഎന്‍.1 ന്റെ ആവിര്‍ഭാവമാണ് കേസുകളുടെ സമീപകാല വര്‍ധനവിന് കാരണം. ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം ഡാറ്റ ഡിസംബറില്‍ രേഖപ്പെടുത്തിയ മൊത്തം കേസുകളില്‍ 239 എണ്ണത്തില്‍ ജെഎൻ.1 വേരിയന്റിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. നവംബറില്‍ അത്തരം 24 കേസുകള്‍ കണ്ടെത്തി.
English Summary: 511 JN.1 cases in India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.