Web Desk

നാഗ്പുര്‍

January 28, 2020, 4:38 pm

മറ്റൊരു നിർഭയ കൂടി; 19കാരിയെ ബലാ ത്സംഗ ത്തിന് ഇരയാക്കിയ ശേഷം ചെയ്ത ക്രൂരത ഇങ്ങനെ

Janayugom Online

രാജ്യത്തിന് നാണക്കേടായി വീണ്ടും ബലാ ത്സം ഗ വാര്‍ത്ത. നാഗപ്പൂരിൽ 19 കാരി അതിക്രൂരമായ ബലാ ത്സം ഗ ത്തിനിരയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതി ദാരുണമായ സംഭവമുണ്ടായത്. തുണിമില്ലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വന്ന യോഗിലാല്‍ എന്ന 52‑കാരനാണ് പെണ്‍കുട്ടിയെ അതിക്രൂരമായ ബലാ ത്സംഗ ത്തിന് ഇരയാക്കിയത്. വായിൽ തുണി തിരുകിയ ശേഷം യുവതിയെ അതിക്രൂര പീ ഡന ങ്ങൾക്ക് വിധേയാക്കിയത്. ബലാ ത്സംഗ ത്തെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇരുമ്ബുദണ്ഡ് കടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യോഗിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ സഹോദരനും കൂട്ടുകാരിയും ഗ്രാമത്തിലേക്ക് പോയ സമയത്ത് ആയിരുന്നു പീഡനം.

മൂന്നുദിവസത്തിന് ശേഷമാണ് യുവതി സംഭവം സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry: Maha­rash­tra: 52-year-old man rapes teenage girl in Gondia

YOU MAY ALSO LIKE THIS VIDEO