26 March 2024, Tuesday

മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5,221 കസ്റ്റഡി മരണങ്ങള്‍; മരണനിരക്കിലെ വര്‍ധനവ് നിഷേധിച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2021 10:25 pm

രാജ്യത്തെ വിവിധ ജയിലുകളിലായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 5,221 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ച് മരിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 348 പേര്‍ പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. ബിജെപി എംപി രാംകുമാര്‍ വര്‍മയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഏറ്റവും അധികം കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശിലാണ്, 1,295. മധ്യപ്രദേശ് (441), പശ്ചിമ ബംഗാള്‍ (407), ബിഹാര്‍ (375) എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങള്‍.

പൊലീസ് കസ്റ്റഡി മരണങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഗുജറാത്താണ്. 42 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്. ചെയ്തത്. മധ്യപ്രദേശ്-34, മഹാരാഷ്ട്ര‑27, യുപി-23 എന്നിങ്ങനെയാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചവരുടെ എണ്ണം.

2020–21 വര്‍ഷത്തിലാണ് ഏറ്റവുമധികം കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, 1,940. 2019–20 വര്‍ഷത്തിലിത് 1,696 ആയിരുന്നു. അതിന് മുമ്പുള്ള വര്‍ഷത്തില്‍ 1,933 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കസ്റ്റഡി മരണങ്ങള്‍ ഉയര്‍ന്നു വരുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി നിഷേധിച്ചു. അതേസമയം ഭരണഘടന പ്രകാരം പൊലീസും ജയിലുകളും സംസ്ഥാന വിഷയങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം മരണങ്ങൾ തടയേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: 5,221 cus­to­di­al deaths report­ed in the coun­try in three years; Cen­ter denies increase in death toll

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.