24 April 2024, Wednesday

Related news

April 19, 2024
March 31, 2024
March 30, 2024
March 19, 2024
February 14, 2024
February 13, 2024
January 19, 2024
January 15, 2024
January 2, 2024
December 8, 2023

പൊതുവിദ്യാഭ്യാസ രംഗത്തിന് കരുത്തായി 53 സ്കൂൾ കെട്ടിടങ്ങൾ ഹൈടെക്

Janayugom Webdesk
തിരുവനന്തപുരം
February 10, 2022 10:29 pm

നവകേരളം കർമ പദ്ധതിയിലെ വിദ്യാകിരണം മിഷന്റെ ഭാഗമായി അത്യാധുനിക നിലവാരത്തിൽ നിർമ്മിച്ച 53 സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കിഫ്ബിയിൽനിന്നുള്ള അഞ്ചു കോടി രൂപ വീതം ചെലവാക്കി നിർമ്മിച്ച നാലു കെട്ടിടങ്ങൾ, മൂന്നു കോടി വീതം ചെലവഴിച്ചു നിർമ്മിച്ച 10 കെട്ടിടങ്ങൾ, ഒരു കോടിയുടെ രണ്ടു കെട്ടിടങ്ങൾ, പ്ലാൻ ഫണ്ടും മറ്റും പ്രയോജനപ്പെടുത്തി നിർമ്മിച്ച 37 കെട്ടിടങ്ങൾ എന്നിവയടക്കം 90 കോടി രൂപയുടെ പദ്ധതികളാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമപരിപാടിയിലെ ആദ്യ പരിപാടിയാണിത്.
നാടിന്റെ വികസനത്തിനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ ഈ സർക്കാർ ആദ്യ വർഷം പൂർത്തിയാക്കുന്ന വേളയിലും ജനങ്ങൾക്കു മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സർക്കാർ പറയുന്നതു നടപ്പാകും എന്ന കാര്യത്തിൽ ജനങ്ങൾക്ക് ഉറപ്പുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപ്പാകുന്ന കാര്യം മാത്രമേ പറയൂ എന്നതു സർക്കാരിനെ സംബന്ധിച്ചും നിർബന്ധമുണ്ട്. അതുകൊണ്ടാണു ചില പദ്ധതികൾ നടപ്പായാൽ തങ്ങളുടെ നിലനില്പ് അപകടത്തിലാകുമോയെന്നു ചിലർക്ക് ആശങ്ക. കെ റയിൽ പോലെ നാടിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികളെപ്പോലും എതിർക്കാൻ ചിലർ രംഗത്തുവരുന്നത് ഇതുകൊണ്ടാണ്. പ്രഖ്യാപനങ്ങൾ പ്രഖ്യാപനങ്ങളായി കിടക്കേണ്ടതല്ല, പൂർത്തീകരിക്കാനുള്ളതാണെന്ന് ഉറപ്പായി കരുതുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. 

ആ നിലയ്ക്കാകും ഇനിയുള്ള കാര്യങ്ങൾ നിർവഹിക്കുക. തിരുവനന്തപുരം പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ, ജി സ്റ്റീഫൻ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY:53 school build­ings high tech to strength­en the pub­lic edu­ca­tion sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.