541 പ്രവാസികൾ കൂടി നാട്ടിലെത്തി

Web Desk

കൊച്ചി:

Posted on May 09, 2020, 10:02 pm

കൊച്ചിയിൽ ഇന്നലെയും ഇന്നുമായി വന്നിറങ്ങിയത് 541 പേർ. കുവൈറ്റിൽ നിന്നും ഇന്നലെ ആദ്യം എത്തിയ മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ 181 പേരും കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിൽ 177 മലയാളികളും ജന്മനാട്ടിലെത്തി. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ എത്തിയ ദോഹയിൽ നിന്നുള്ള വിമാനത്തിൽ 183 പേരാണുണ്ടായിരുന്നത്.

ഇവരെല്ലാവരും തന്നെ റാപ്പിഡ് ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ നടത്താതെ വന്നവരായതിനാൽ വിശദമായ പരിശോധനകൾക്ക് വിധേയമായി. എയ്റോ ബ്രിഡ്ജിൽ തെർമൽ സ്കാനിങിന് വിധേയമായി. ആയിരത്തിലധികം ജീവനക്കാരും ഡോക്ടർമാരും ഏത് അടിയന്തര സാഹചര്യവും നേരിടുവാനായി വിമാനത്താവളത്തിലുണ്ട്. പരിശോധനകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കുറച്ചു താമസം ഉണ്ടായെങ്കിലും ഇന്നലെ കാര്യങ്ങൾ കുറച്ചുകൂടി വേഗത്തിലായി. വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ ബഹറിൻ കൊച്ചി വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ENGLISH SUMMARY: 541 expats arrived

YOU MAY ALSO LIKE THIS VIDEO