September 26, 2022 Monday

മഹാരാഷ്ട്രയില്‍ 5454 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവി‍ഡ്

Janayugom Webdesk
മുംബൈ
July 6, 2020 7:01 pm

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 279 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 5454 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 70 പൊലീസുകാര്‍ രോഗം ബാധിച്ചു മരിച്ചു. 1078 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്ന് പൊലീസ് വക്താക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇതുവരെ 2,06,619 പേര്‍ക്കാണ് രോഗം ബാധിച്ചത്. 86,057 നിലവില്‍ ചികിത്സയിലുണ്ട്. 8822 പേര്‍ മരിച്ചു.

Eng­lish sum­ma­ry: 5454 police offi­cers test­ed covid positive
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.