29 March 2024, Friday

ആരംഭിക്കലാമാ; അക്കൗണ്ട് തുറന്ന് ഇന്ത്യ

55 കിലോ ഭാരോദ്വഹനത്തിൽ 
സര്‍ഗറിന് വെള്ളി
Janayugom Webdesk
ബിര്‍മിങ്ഹാം
July 31, 2022 8:42 am

2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. രണ്ടാം ദിനമായ ഇന്നലെ പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവ് സര്‍ഗറാണ് വെള്ളി മെഡലുമായി തിളങ്ങിയത്. ആകെ 248 കിലോ ഉയര്‍ത്തിയാണ് താരം വെള്ളി നേടിയത്.

249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. 225 കിലോ ഉയര്‍ത്തിയ ശ്രീലങ്കയുടെ ദിലന്‍ക ഇസുരു കുമാര യോഗദെ വെങ്കലം നേടി. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 135 കിലോയും സഹിതമാണ് ആകെ 248 കിലോ സര്‍ഗര്‍ ഉയര്‍ത്തിയത്.

ക്ലീന്‍ ആന്റ് ജര്‍ക്കിലെ രണ്ടാമത്തെ ശ്രമത്തിനിടെ അദ്ദേഹത്തിന്റെ തോളിനു പരിക്കേറ്റതാണ് ടേ­ണിങ് പോയിന്റായി മാറിയത്. അവസരം മുതലെടുത്ത മലേഷ്യന്‍ താരം മികച്ച പ്രകടനവുമായി സങ്കേതിനെ പിന്തള്ളി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ഈ ഇനത്തിലെ ദേശീയ ചാമ്പ്യന്‍ കൂടിയാണ് സര്‍ഗര്‍. 2021 കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടാനും സര്‍ഗറിന് സാധിച്ചിട്ടുണ്ട്.

Eng­lish summary;55 kg in weightlift­ing Sil­ver for Sargar

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.